ഉല്ലാസക്കോട്ട ഉദ്ഘാടനം
ഉല്ലാസക്കോട്ട ഉദ്ഘാടനം
സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബി ആർ സിയുടെ നേതൃത്വത്തിൽ ജി.എഫ് യു. പി. എസ് കോട്ടകടപ്പുറം സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി ” ഉല്ലാസക്കോട്ട” യുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തൃശൂർ എം. പി ശ്രീ. ടി. എൻ പ്രതാപൻ നിർവ്വഹിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സുശീല സോമൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ഗുരുവായൂർ എം എൽ എ ശ്രീ. എൻ. കെ അക്ബർ വിശിഷ്ട അതിഥി യും സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ബ്രിജികെ. ബി പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. സി പ്രസാദ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബി. കെ സുദർശൻ, വാർഡ് മെമ്പർ ശ്രീ. ഹർഷവർദ്ധനൻ, വലപ്പാട് എ ഇ ഒ ശ്രീ. സി. വി സജീവ്, തളിക്കുളം ബി പി സി ശ്രീമതി. അമ്പിളി കെ. വി, വികസന സമിതി വൈസ് ചെയർമാൻ ശ്രീ. ശിശുപാലൻ ബി. കെ, ഒ എ സ് എ ചെയർമാൻ ശ്രീ. ബൈജുരാജ് എൻ. വി, പി ടി എ വൈസ് പ്രസിഡന്റ് സുൽത്താൻ കെ. എച്ച്, ജയഭാരത് ക്ലബ് അംഗം ശ്രീ. സുകുമാരൻ കെ. കെ ബ്രദർസ് ലൈബ്രറി അംഗം ശ്രീ. പി കെ മുരളീധരൻ, യൂണിറ്റി ക്ലബ് അംഗം ശ്രീ. അജയകുമാർ പി എച്ച് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ജി. എഫ് യു. പി. എസ്. കോട്ടകടപ്പുറം പ്രധാന അധ്യാപിക ശ്രീമതി സുമ യു. വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സിബി ജോസഫ് എം നന്ദി അർപ്പിച്ചു.ചടങ്ങിൽ ഉപഹാരസമർപ്പണം ശില്പികളെ ആദരിക്കലും എസ് എസ് എൽ സി അവാർഡ് ദാനവും സംഘടിപ്പിച്ചു. പ്രോജക്‌ട് രൂപകൽപ്പന ചെയ്യ്ത ചിത്രകലാകാരന്മാരായ ശ്രീ. പ്രവിലാസ് ഗോപു എന്നിവരെ ചടങ്ങിൽ ആദരിച്ചു.