ഗ്രാമ വാർത്ത.
KSSPU തളിക്കുളം ബ്ലോക്ക് ഓഫീസ് നിർമ്മാണത്തിന്റെ തറക്കല്ലിടൽ നടന്നു.
തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവൻ നിർമ്മാണം
KSSPU തളിക്കുളം ബ്ലോക്ക് ഓഫീസ് നിർമ്മാണത്തിന്റെ തറക്കല്ലിടൽ നടന്നു. പുതുക്കുളങ്ങര പടിഞ്ഞാറ് കോഡ് മോസ് റോഡിനടുത്ത് നിർമ്മിക്കുന്ന തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവന്റെ തറക്കല്ലിടൽ ജില്ല പ്രസിഡണ്ട് ശ്രീ ദശരഥൻ മാസ്റ്റർ നിർവ്വഹിച്ചു ബ്ലോക്ക് പ്ര സിഡണ്ട് പ്രൊഫ എം വി മധു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ ചന്ദ്ര മോഹൻ ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ പരമേശ്വരൻ, ഹാരിഫാബി ടീച്ചർ, ജില്ലാ കമ്മറ്റി മെമ്പർ ശ്രീ ധർമ്മ പാലൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീ B.N. ജയാനന്ദൻ സ്വാഗതവും, ശ്രീ T.K. ഹരിദാസ് ബ്ലോക്ക് ട്രഷറർ നന്ദിയും രേഖപ്പെടുത്തി.