വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി പ്രവേശനോത്സവം ചിരിക്കിലുക്കം വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 28 അംഗനവാടികളിലും സമചിതമായി ആഘോഷിച്ചു.
വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി പ്രവേശനോത്സവം ചിരിക്കിലുക്കം വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 28 അംഗനവാടികളിലും സമചിതമായി ആഘോഷിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം ഒന്നാം വാർഡിലെ 26 നമ്പർ അങ്കണവാടിയിൽ സംഘടിപ്പിച്ചു. ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തി പാസി അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബഹു തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻറ് സി എം നിസാർ പ്രവേശനോത്സവ സന്ദേശങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇബ്രാഹിം പടുവിൽ വാർഡ് മെമ്പർ ശ്രീമതി സരിത ഗണേശൻ ഐ. സി. ഡി. എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ.ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അങ്കണവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു. കൂടാതെ വകുപ്പിന്റെ നിർദ്ദേശപ്രകാരം സെൽഫി കോർണർ കുട്ടികൾക്കായി ഒരുക്കിയിരുന്നു. പുതിയ കുട്ടികളെ സമ്മാനങ്ങൾ നൽകി വരവേറ്റു. അംഗനവാടി പ്രവർത്തക ശ്രീമതി അനിത സിപി നന