തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 43ാം നമ്പർ അങ്കണവാടിയിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ഷാജി ആലുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഭഗീഷ് പൂരാടൻ, ഐ.സി.സി. എസ് സൂപ്പർ വൈസർ കെ.എസ് സിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശിശുവികസന പദ്ധതി ഓഫീസർ ശുഭ നാരായണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
ശരണ്യ വി.എസ്, അബിളി വി.വി, പ്രദേശത്തെ അമ്മമാർ എ.എൽ.എം.സി അംഗങ്ങളും പങ്കെടുത്തു. പുതിയ കുട്ടികളെ പിരിഞ്ഞ് പോകുന്ന കുട്ടികൾ സ്വീകരിക്കുകയും സമ്മാനങ്ങൾ നൽകുകയും തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.