തളിക്കുളം ഗ്രാമപഞ്ചായത്ത് 50 നമ്പർ അംഗനവാടിയിൽ പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 50 നമ്പർ അംഗനവാടിയിൽ പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ചിരികിലുക്കം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു സ്വാഗതം പറഞ്ഞു. 3 വയസ്സ് തികഞ്ഞ കുട്ടികളാണ് പുതിയതായി അങ്കണവാടിയിലേക്ക് വരുന്നത്. പഞ്ചായത്ത് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സുമന ജോഷി, ICDS സൂപ്പർവൈസർ സിനി. കെ. എസ്, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ, ഹെൽത്ത് ഇൻസ്പെക്ടർ ടി പി ഹനീഷ് കുമാർ, ജാഗ്രത സമിതി ഫെസിലിറ്റര്‍ അനീഷ. കെ. എസ്, കൗൺസിലർ അമ്പിളി, സാക്ഷരത പ്രേരക് മിനി, സി ഡി എസ് അംഗം സീന, അങ്കണവാടി ഹെൽപ്പർ ബേബി, കുട്ടികൾ, രക്ഷിതാക്കൾ, അംഗനവാടി കമ്മിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. അങ്കണവാടി അധ്യാപിക ഷീല ചടങ്ങിൽ നന്ദി പറഞ്ഞു.