നാട്ടിക ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം
നാട്ടിക ഈസ്റ്റ് യുപി സ്കൂൾ
പ്രവേശനോത്സവം
നാട്ടിക ചേർക്കര : പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂൺ നടന്ന പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് എം എസ് സജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു ഉദ്ഘാടനം ചെയ്തു. SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അതുല്യ ചിത്രകലാകാരിയുമായ അഭിഷ K. S നെയും നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ് ട്രോഫികൾ നൽകി അനുമോദിച്ചു.അഭിഷയുടെ ചിത്രപ്രദർശനവും മനോഹരമായ കാഴ്ചയായിരുന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ആർ ദിനേശൻ വിദ്യാലയം സന്ദർശിച്ചു. ചേർക്കര ദേശം പൗരസമിതി ഒന്നാം ക്ലാസിലേക്ക് എത്തിയ എല്ലാ കുരുന്നുകൾക്കും സ്ലേറ്റും സമ്മാനപ്പൊതിയും നൽകി. LKG, UKG ക്ലാസിലെ കുട്ടികൾക്ക് പിടിഎ എക്സിക്യൂട്ടീവ് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. സ്കൂളിലെത്തിയ എല്ലാവർക്കും പിടിഎ എക്സിക്യൂട്ടീവിന്റെ വക ലഡു വിതരണവും ഉണ്ടായിരുന്നു.PTA Vice president നീതു അനിൽ,മാതൃസംഘം പ്രസിഡണ്ട് സൗമ്യ പ്രസൂൺ, സ്കൂൾ വികസന സമിതി വൈസ് പ്രസിഡണ്ട് കെ വി സജീവ്, ചേർത്തല ദേശം പൗരസമിതി ഖജാൻജി പ്രതാപചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ പി എസ് സഹദേവൻ ആമുഖപ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ കെ ആർ ബൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിത്യകല ടീച്ചർ നന്ദി പറഞ്ഞു