വലപ്പാട് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എഫ് എൽ പി പള്ളിപ്രം സ്കൂളിൽ നടന്നു
വലപ്പാട് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എഫ് എൽ പി പള്ളിപ്രം സ്കൂളിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് വി ആർ ജിത്ത് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ പ്രവേശനോത്സവം സന്ദേശം നൽകി.നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ചു.പ്രവേശനോത്സവത്തിന്റെ നൃത്താവിഷ്കാരം ഏറെ ശ്രദ്ധേയമായി.പഞ്ചായത്ത് അംഗങ്ങളായ മണിലാൽ,അനിത കാർത്തികേയൻ,അനിത തൃദീപ് കുമാർ,അജ്മൽ ഷെരീഫ്, പ്രഹർഷൻ, രശ്മി ഷിജോ,സിജി പി എസ്, മുൻ ഹെഡ്മിസ്ട്രസ് സജിത പി.ബി,പിടിഎ പ്രസിഡൻറ് മണികണ്ഠൻ,ബി ആർ സി ട്രെയിനർ ചിത്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സൽമ കെ എ സ്വാഗതവും എം പി ടി എ പ്രസിഡണ്ട് കീർത്തന ചടങ്ങിന് നന്ദിയും പറഞ്ഞു.കുട്ടികൾക്ക് മധുര പലഹാരങ്ങൾ പൂക്കൾ സമ്മാനങ്ങൾ എന്നിവ കൊടുത്ത് സ്വീകരിച്ചു