വനിതാവേദി രൂപീകരിച്ചു
വനിതാവേദി രൂപീകരിച്ചു
തളിക്കുളം പുന്നച്ചോട് യങ്ങ് മെൻസ് ലൈബ്രറിക്ക് & റീഡിംഗ് റൂമിന് കീഴിൽ വനിതാവേദി രൂപീകരിച്ചു.
റിട്ടയർ ചെയ്ത അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ,കലാകാരികൾ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
ലൈബ്രറി മുറ്റത്ത് ചേർന്ന രൂപീകരണയോഗം
തളിക്കുളം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ വിനയപ്രസാദ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾ പുതിയകാലത്തെ നേരിടുമ്പോൾ ആ കാലത്തിന്റെ ആശയങ്ങളെയും സംഘർഷങ്ങളെയും
പോരാട്ടങ്ങളെയും സ്വാംശീകരിക്കാൻ തയ്യാറാവണമെന്ന് ചൂണ്ടിക്കാട്ടി.
പുതിയ തലമുറയിലേക്ക് കണ്ണ് തുറന്നു പിടിക്കണമെന്ന് ഉഷടീച്ചർ പറഞ്ഞു.
അടുക്കളയിൽ കുട്ടികൾക്കായ് ഒരു ഇരിപ്പിടം എപ്പോഴും ഒഴിച്ചിടണമെന്ന് അദ്ധ്യക്ഷത വഹിച്ച പ്രസിഡണ്ട് രാകേന്ദു സുമനൻ അഭിപ്രായപ്പെട്ടു.
വായന എന്നത് ഒരു ശീലമാക്കി അറിവ് വർദ്ധിപ്പിക്കണമെന്ന് സല്ലിജനാഥൻ നിർദ്ദേശിച്ചു.
തളിക്കുളം പഞ്ചായത്ത് കൺവീനർ
രഞ്ജിത്ത് പരമേശ്വരൻ, ഉഷടീച്ചർ,
സല്ലിജനാഥൻ,
ശോഭ,എം.ആർ.മിനി
എന്നിവർ സംസാരിച്ചു.
വനിതാവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് :
ഉഷടീച്ചർ
സെക്രട്ടറി :
സല്ലിജനാഥൻ
ജൂൺ 05 പരിസ്ഥിതിദിനത്തിൽ പുന്നച്ചോട്ടിൽ വൃക്ഷതൈകൾ നടുന്നതിനും
ജൂലൈ ഒന്നിന് ക്യാൻസർ രോഗികൾക്ക് മുടിമുറിച്ചു നൽകുന്നതിനും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.