കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായ് പ്രതിഷേധപ്രകടനം
കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായ് പ്രതിഷേധപ്രകടനം
ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ദേശീയ റെസ്ലിങ്ങ് ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്ന ജന്തർമന്ദിറിലെ പ്പന്തൽ പൊളിച്ചുകളയുകയും പുതിയ പാർലലിമെന്റിന്റെ മന്ദിരോദ്ഘാടന ദിവസം പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയും കേസ്സെടുക്കുകയും ചെയ്ത നടപയിൽ പ്രതിഷേധിച്ചു തങ്ങൾക്ക് രാജ്യാന്തര മത്സരത്തിൽ ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചു ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങളെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ടിക്കായത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ഇടപ്പെട്ട് പിന്തിരിപ്പിച്ചു. എങ്കിലും അഞ്ചു ദിവസത്തിനകം ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇന്ത്യാ ഗേറ്റിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് വിനേഷ് ഫോഗട്ട്, സാക്ഷിമാലിക്, ബജ്രംരംഗ്പുനിയ പ്രഖ്യാപിച്ചു.
സമരങ്ങൾക്കും പോരാട്ടങ്ങൾക്കും പിന്തുണ നൽകി വൈകീട്ട് തളിക്കുളം സെന്ററിൽ
ആർ.എം.പി.ഐ
തളിക്കുളം ലോക്കൽ
കമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി.
പി.ബി.രഘുനാഥൻ,
കെ.ആർ.പ്രസന്നൻ, എൻ.എ.ജേഷ്,
എം.വി.മോഹനൻ,
പി.ബി.മുഹമ്മദ്,
ടി.വി.ഷൈൻ,
ഈ.വി.എസ്.സ്മിത്ത്,
മിഥുൻ മോഹൻ.സി,
ഏ.കെ.ജീവനാഥൻ
എന്നിവർ നേതൃത്വം നൽകി.
പ്രകടനശേഷം തളിക്കുളം സെന്ററിൽ ചേർന്ന പൊതുയോഗം ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്
ടി.എൽ.സന്തോഷ്
ഉദ്ഘാടനം ചെയ്തു.
പി.പി.പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു.
എം.എസ്.ഭാസ്കരൻ. എൻ.എ.സഫീർ സംസാരിച്ചു.