ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നടത്തി.

തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നടത്തി. 2024 മാർച്ച്‌ 31 നുള്ളിൽ തളിക്കുളം പഞ്ചായത്ത് പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടത്തിയത്. നാട്ടിക നിയോജകമണ്ഡലം എംഎൽഎ സിസി മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2023 മാർച്ച്‌ 15 മുതൽ മെയ്‌ 31 വരെ തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന് വേണ്ടി വ്യത്യസ്തങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തിയതിന്റെ അവലോകന യോഗവും റിപ്പോർട്ടിങ്ങും ജൂൺ 3 ന് ഹരിതസഭയിൽ അവതരിപ്പിച്ചുകൊണ്ട് സഭയിൽ ഉയർന്നുവന്ന കുറവുകൾ പരിഹരിച്ചു കൊണ്ടാണ് ആദ്യഘട്ട മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പോരാളികളായ 32 ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു. കൂടാതെ വാതിൽ പടി ശേഖരണം ഏറ്റവും ഫലപ്രദമായി ചെയ്ത് കൂടുതൽ വരുമാനം നേടിയ ഹരിത കർമ്മ സേന അംഗമായ മിനി ഷണ്മുഖനെ ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടായ ചന്ദ്രബോസ് മാലിന്യമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിന് വേണ്ടി തളിക്കുളത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹരിതകർ സേനയ്ക്ക് കൃത്യമായി തരം തിരിച്ച് പ്ലാസ്റ്റിക് നൽകുമെന്നും പ്രഖ്യാപനം നടത്തി. വ്യാപാരി വ്യവസായ സമിതി യൂണിറ്റ് സെക്രട്ടറി സുപ്രിയ ഹരിലാൽ അരംതിരിച്ച് പ്ലാസ്റ്റിക് ഹരിതയ്ക്ക് കൈമാറുമെന്ന് അറിയിച്ചു. അജൈവ മാലിന്യങ്ങൾ വീടുകളിൽ ശേഖരിച്ചു വെച്ച് ഹരിത കർമ്മ സേനക്ക് കൈമാറുന്നതിനു വേണ്ടി ആയിരം ബിന്നുകൾ വിതരണം ചെയ്തു. വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി തളിക്കുളം പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വിതരണം ചെയ്യുന്നതിനായി നോട്ടീസ് വിതരനോദ്ഘാടനം നടത്തി. സ്കൂളുകൾക്കും ഘടക സ്ഥാപനങ്ങൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അനിത ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം കെ ബാബു, എ എം മെഹബൂബ്, ബുഷ് അബ്ദുൽ നാസർ, ബ്ലാക്ക് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, ഷിജി സി കെ, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ദീൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, KILA കോഡിനേറ്റർ മധു മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോക്ടർ സഫീർ, അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, VEO രസ്മി, തൊഴിലുറപ്പ് AE ശരണ്യ, ഓവർസിയർ ആശ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close