ഗ്രാമ വാർത്ത.

നാട്ടിക SN ട്രസ്റ്റ്‌ .N. S. S യൂണിറ്റ് വീണ്ടും കൈ കോർത്തു
AKG കോളനിയിലെ കണ്ണന്റെ വീടു പണിയിൽ ഒരു ചുവടു കൂടി

നാട്ടിക N. S. S യൂണിറ്റ് വീണ്ടും കൈ കോർത്തു
AKG കോളനിയിലെ കണ്ണന്റെ വീടു പണിയിൽ ഒരു ചുവടു കൂടി

ബാങ്ക് ജപ്തി യുടെ വക്കിലെത്തിയ നാട്ടിക
A. K. G. കോളനിയിലെ കണ്ണന്റെ മകൻ പഠിക്കുന്ന നാട്ടിക S. N. Trust സ്കൂളിലെ N. S. S. യൂണിറ്റ് ജപ്തി ഒഴിവാക്കാനായി പണം സ്വരൂപിക്കുകയും, ആധാരം തിരിച്ചെടുക്കു കയും ചെയ്തു. സ്കൂളിൽ വെച്ച് ആധാരം കുടുംബത്തിന് നൽകുന്ന ചടങ്ങിൽ എത്തിയ പ്രിയ താരം സുരേഷ് ഗോപി കണ്ണെന്റെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിനു പകരം പുതിയ വീട് പണിതു നൽകുവാൻ 4ലക്ഷം രൂപ വാഗ്ദാനം നൽകുകയുണ്ടായി.ഒരാഴ്ചക്കുള്ളിൽ തന്നെ പണം അക്കൗണ്ടി ലേക്ക് ട്രാൻസ്ഫർ ചെയ്ത് സുരേഷ് ഗോപി വാക്ക് പാലിച്ചു. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ഓണത്തിന് ഗൃഹ പ്രേവേശനം നടത്തണമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹത്തി നനുസരിച്ചു വീടു പണി പുരോഗമിക്കുന്നു. വീടു വാർപ്പിനുള്ള മെറ്റീരിയലുകൾ വലിയ വാഹനങ്ങൾ കടക്കാത്ത, കോളനി യിലേക്ക് എത്തിക്കുക എന്നത് വലിയ കടമ്പ യായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തു SN ട്രസ്റ്റ്‌ സ്കൂളിലെ N. S. S. യൂണിറ്റ് വീണ്ടും മാതൃകയായി. അർബാനയിലും, കൊട്ടയിലുമായി M-sand,മെറ്റൽ എന്നിവ ചുമന്ന് വീടു പണി നടക്കുന്ന സ്ഥലത്തേക്ക് പണി ക്കാരോടൊപ്പം N. S. S. യുണിറ്റ് അംഗങ്ങളായ ദേവാദത്ത്, അദ്വൈത്, സൗരവ്, ആദർശ്, അക്ഷത്, മിഥുൻ, ആദിത്യ നാരായണൻ, ശ്രീജിൽ എന്നിവരും കൈ കോർത്തു.
N. S. S. പ്രോഗ്രാം ഓഫീസർ ശലഭ ടീച്ചർ, സേവാഭാരതി തൃപ്രയാർ യൂണിറ്റ് പ്രസിഡന്റ്‌ ദിനേശ് വെള്ളാഞ്ചേരി, ബിജെപി നാട്ടിക മണ്ഡലം പ്രസിഡന്റ്‌. ഇ. പി. ഹരീഷ് മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close