കെ.എസ്.കെ തളിക്കുളം*
കാവ്യപ്രതിഭാ പുരസ്കാരം
അഗസ്റ്റിൻ കുട്ടനെല്ലൂരിന്
കെ.എസ്.കെ തളിക്കുളം*
കാവ്യപ്രതിഭാ പുരസ്കാരം
അഗസ്റ്റിൻ കുട്ടനെല്ലൂരിന്
തൃശൂർ : ചങ്ങമ്പുഴയുടെ സമകാലികനും ചങ്ങമ്പുഴക്കു ശേഷം മലയാള കവിതയിൽ കാല്പനീകത കൊണ്ടു വരികയും ചെയ്ത കവിയും അമ്മുവിന്റെ ആട്ടിൻകുട്ടി, വാസുവിന്റെ ജോലിത്തിരക്ക്, മണപ്പുറത്തെ സന്ധ്യ, കവിയോട് പോലുള്ള ശ്രദ്ധേയ കവിതകളെഴുതിയ കെ.എസ്.കെ തളിക്കുളത്തിന്റെ സ്മരണാർത്ഥം കെ.എസ്.കെ സ്മാരകട്രസ്റ്റ് നൽകി വരുന്ന കാവ്യപ്രതിഭാ പുരസ്കാരത്തിന് ഈ വർഷം അഗസ്റ്റിൻ കുട്ടനെല്ലൂർ അർഹനായി.
‘നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ’ എന്ന കവിതയാണ് പുരസ്കാരം നേടിക്കൊടുത്തത്. പി.പി.രാമചന്ദ്രൻ ചെയർമാനും പി.രാമൻ, ലോപാമുദ്ര അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കവിയുടെ ഓർമ്മദിനമായ ജൂൺ 21 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സാഹിത്യകാരൻ ഫ്രാൻസീസ് നൊറോണ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയുമടങ്ങുന്ന പുരസ്കാരം സമർപ്പിക്കും. സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി.സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ജൂറി ചെയർമാൻ പി.പി.രാമചന്ദ്രൻ, ഈ.ഡി.ഡേവീസ്, അരവിന്ദൻ പണിക്കശ്ശേരി, ശ്രീലത തുടങ്ങിയവർ സംബന്ധിക്കും. ഗിന്നസ് മുരളി നാരായണൻ, റോജി വർഗ്ഗീസ് ചേർന്നവതരിപ്പിക്കുന്ന കെ.എസ്.കെ തളിക്കുളത്തിന്റെ കവിയോട് എന്ന കവിതയുടെ സംഗീതാവിഷ്ക്കാരം ഉണ്ടായിരിക്കും.