ഗ്രാമ വാർത്ത.
തീരദേശത്തെ ഹോം ഗർഡുകൾക്ക് സോഷ്യൽ വെൽഫയർ കമ്മിറ്റി കുടകൾ വിതരണം ചെയ്തു.
തീരദേശത്തെ ഹോം ഗർഡുകൾക്ക് സോഷ്യൽ വെൽഫയർ കമ്മിറ്റി കുടകൾ വിതരണം ചെയ്തു.
തീരദേശ മേഖലകളായ വാടാനപ്പിള്ളി, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹോം ഗർഡുകൾക്ക് സോഷ്യൽ വെൽഫയർ കമ്മിറ്റി കുടകൾ നൽകി. വലപ്പാട് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് സോഷ്യൽ വെൽഫയർ കമ്മിറ്റി വൈസ് ചെയർമാൻ സി പി അബൂബക്കറിന്റെ കയ്യിൽ നിന്നും വലപ്പാട് സ്റ്റേഷൻ എസ് എച്ച് ഒ സുശാന്ത് കെ എസ് , എസ് ഐ അയ്യപ്പദാസ്, വാടാനപ്പിള്ളി എസ് ഐ സജിൽ കെ ജി എന്നിവർ ചേർന്ന് കുടകൾ ഏറ്റു വാങ്ങി.
സോഷ്യൽ വെൽഫയർ കമ്മിറ്റി ജനറൽ കൺവീനർ ആർ എം മനാഫ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ആർ ജിത്ത്, വാർഡ് മെമ്പർ രശ്മി ഷിജോ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ മൊഹ്‌സിൻ പാണ്ടികശാല, ട്രഷറർ മുഹമ്മദ് സിദ്ദിഖ്, അമീന ഷൈജാസ് തുടങ്ങിയവർ പങ്കെടുത്തു.