ഗ്രാമ വാർത്ത.
ലോക രക്തദാതാക്കളുടെ ദിനത്തിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത ടൈനി ഫ്രാൻസിസിനെ ആദരിച്ചു
ലോക രക്തദാതാക്കളുടെ ദിനത്തിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത ശ്രീ ടൈനി ഫ്രാൻസിസിനെ ആദരിച്ചു
ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത തൃശ്ശൂർ സ്വദേശിയായ ടൈനി ഫ്രാൻസിസിനെ സോഷ്യൽ വെൽഫെയർ കമ്മിറ്റി ആദരിച്ചു. സോഷ്യൽ വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ മൊഹ്‌സിൻ പാണ്ടികശാലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വൈസ് ചെയർമാൻ സി പി അബൂബക്കർ ടൈനി ഫ്രാൻസിസിനെ പൊന്നാട അണിയിച്ചു മെമെന്റോ നൽകി ആദരിച്ചു. സോഷ്യൽ വെൽഫെയർ കമ്മിറ്റി ജനറൽ കൺവീനർ ആർ എം മനാഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഐ എം എ പ്രസിഡന്റ് ഡോ: ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു , ട്രഷറർ മുഹമ്മദ് സിദ്ദിഖ്, സാജിദ് അബൂബക്കർ, കോർഡിനേറ്റർ ഗഗീഷ് എന്നിവർ സംസാരിച്ചു.