ഗ്രാമ വാർത്ത.
ജലനിധി പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി പൈപ്പിടാൻ പൊളിച്ച റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അന്തിക്കാട് പഞ്ചായത്ത് ഭരണസമിതി നാട്ടിക വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.
അന്തിക്കാട്: ജലനിധി പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി പൈപ്പിടാൻ പൊളിച്ച റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അന്തിക്കാട് പഞ്ചായത്ത് ഭരണസമിതി നാട്ടിക വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. കളക്ടർ വിളിച്ച യോഗത്തിൽ വെച്ച്
റോഡ് എത്രയും വേഗം
പുനരുദ്ധരിക്കണമെന്ന് കർശന നിർദ്ദേശമുണ്ടായിട്ടും വാട്ടർ അതോറ്റി അധികൃതർ ഗൗനിച്ചില്ലെന്നും, റോഡ് പുനുരദ്ധാരണത്തിന് വേണ്ട സൗകര്യങ്ങളെല്ലാം പഞ്ചായത്ത് ഒരുക്കിയിട്ടും സമയത്തിന് പണിതീർക്കാൻ കരാറുകാരനായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ ആരോപിച്ചു.