ഓണത്തിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. വിവിധയിടങ്ങളിലായി 20 ഏക്കർ സ്ഥലത്താണ് സംയോജിത കൃഷി സംഘാടക സമിതിയുടെ നേത്യത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം കുളങ്ങൾ വൃത്തിയാക്കി മത്സ്യകൃഷിയും
നാട്ടിക: ഓണത്തിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. വിവിധയിടങ്ങളിലായി 20 ഏക്കർ സ്ഥലത്താണ് സംയോജിത കൃഷി സംഘാടക സമിതിയുടെ നേത്യത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം കുളങ്ങൾ വൃത്തിയാക്കി മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാട്ടിക ഏരിയാ തല സംയോജിത കൃഷി നടീല്‍ ഉദ്ഘാടനവും ശുദ്ധജലമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിൻ്റെ ഉദ്ഘാടനവും നാട്ടികയിൽ സുഭാഷിണി മഹാദേവൻ്റെ കൃഷിയിടത്തിൽ കേരള കർഷകസംഘം ജില്ലാ പ്രസിഡൻ്റ് പി ആർ വർഗ്ഗീസ് മാസ്റ്റർ നിർവ്വഹിച്ചു.സി പി ഐ എം നാട്ടിക ഏരിയാ സെക്രട്ടറി എം എ ഹാരിസ്ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ഐ സജിത, കേരള കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ.വി കെ ജ്യോതിപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ, നാട്ടിക സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ കെ ധർമ്മപാലൻ, സംയോജിത കൃഷി ജില്ലാ കോ-ഓഡിനേറ്റർ ഡോ.സിൽവൻ, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി രജനി ബാബു എന്നിവർ സംസാരിച്ചു.