ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ജില്ലാ തല വോളിബോൾ ടൂർണമെന്റ് സമാപിച്ചു.
നാട്ടിക: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ജില്ലാ തല വോളിബോൾ ടൂർണമെന്റ് സമാപിച്ചു.കെ വി പീതാംബരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ഐ കെ ധനീഷ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ടൂർണമെന്റിൽ
നാട്ടിക -ചേർപ്പ് ബ്ലോക്ക് ടീമുകൾ തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ നാട്ടിക ബ്ലോക്ക് ടീം വിജയികളായി.സമാപന സമ്മേളനം മുൻ ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷനായി.സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ,ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജാസിർ ഇക്ബാൽ ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി കെ ജ്യോതി പ്രകാശ്,പി എസ് ഷജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ എം ആർ ദിനേശൻ,പി ഐ സജിത, ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് സെക്രട്ടറി പി ആർ നിഖിൽ, ബ്ലോക്ക് പ്രസിഡന്റ് ടി ജി നിഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എച്ച് സുൽത്താൻ,വി വി സുസ്മിത, ബ്ലോക്ക് ട്രഷറർ അരുൺ ശിവജി എന്നിവർ സംസാരിച്ചു.