എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ ശാഖാ തല നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാർ
ന്യൂനപക്ഷ സമൂഹം കേരളത്തെ ഹൈജാക്ക് ചെയ്യുന്നു : വെള്ളാപ്പള്ളി
തൃശൂർ:കേരളത്തെ ന്യൂനപക്ഷങ്ങ ൾഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ ശാഖാ തല നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാർ ചിന്നക്കനാലിൽ ഉദ്ഘാ ടനം ചെയ്യുകയായിരുന്നു വെള്ളാപള്ളി.
എസ്.എൻ ട്രസ്റ്റ്ബോർ ഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീ പം കൊളുത്തി.
നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷനാത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, വൈസ്
പ്രസിഡന്റ് പി.വി സുദീപ് യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ, ബിനോയ് പാണപറമ്പിൽ, കെ.എസ്.ദീപൻ, നാരായണദാസ് കെ.ജി, നരേന്ദ്രൻ തയ്യി ഉൽ, ഹരിശങ്കർ പുല്ലാനി, ബിന്ദു മനോജ് ക്യാമ്പിന് നേതൃത്വം നൽകി. വൈ കിട്ട് നടന്ന സെഷൻ
അധിഷ്ഠിതമായി വ്യക്തിത്വ വിക സനം എങ്ങനെ വളർത്താം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു.കുടുംബജീവിതം എങ്ങനെ ആനന്ദപൂർണമാക്കാം എന്ന വിഷയവും അവതരിപ്പിച്ചു. രാത്രി കലാസന്ധ്യ അരങ്ങേറി