മണപ്പുറത്തെ പൊതുജീവിതത്തിൽ അര നൂറ്റാണ്ട് കാലം കെ വി പീതാംബരന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു
നാട്ടിക: മണപ്പുറത്തെ പൊതുജീവിതത്തിൽ അര നൂറ്റാണ്ട് കാലം നിറഞ്ഞ് നിന്ന കെ വി പീതാംബരന്റെ മൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു. രാവിലെ അദ്ധേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നാട്ടിക എരിയയിലെ മുഴവൻ പാർട്ടി ബ്രാഞ്ചുകളിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. വൈകീട്ട് തൃപ്രയാർ സെഞ്ച്വറി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുൾഖാദർ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, സി പി ഐ എം ഏരിയ സെക്രട്ടറി എം എ ഹാരിസ്ബാബു, പി ആർ കറപ്പൻ,ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ. വി കെ ജ്യോതിപ്രകാശ്, കെ എ വിശ്വംഭരൻ, കെ സി പ്രസാദ്, കെ ബി ഹംസ, ഷീന വിശ്വൻ, മഞ്ജുള അരുണൻ, കെ വി പീതാംബരൻ്റെ ഭാര്യ കെ കെ സരസു എന്നിവർ സംസാരിച്ചു