കാഞ്ഞാണി : അതിമാരക മയക്കുമരുന്നായ എംഡിഎംഎ യും, 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടി. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്.

സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവും, മയക്കുമരുന്നും ഇവർ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്‌റ്റിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോണും, ഇലക്ട്രോണിക് വെയിങ് മെഷിനും പിടിച്ചെടുത്തു.
സ്‌കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സംഘങ്ങൾ വിലസുന്നുവെന്ന് വിവരം കിട്ടിയതിനെ തുടർന്ന് വാടാനപ്പള്ളി റേഞ്ച് ഇൻസ്‌പെക്ടർ എസ്.എസ് സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിതമായ നീക്കങ്ങൾക്കൊടുവിലാണ് പ്രതികൾ വലയിലാകുന്നത്.
വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ ടോണി വർഗീസ്, കെ.ആർ. ഹരിദാസ്, എക്സൈസ് ഉദ്യോഗസ്ഥരായ പി.എ. വിനോജ്, ആർ. രതീഷ്‌കുമാർ, ടി.ആർ. സുനിൽ, എൻ.എൻ. നിത്യ, കെ.എൻ. നീതു, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.