കാർഷിക ക്ലിനിക്ക് തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

താന്ന്യം കാർഷിക ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് മാർച്ചും, ധർണ്ണയും നടത്തി
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്തിൻ്റെ അഞ്ചാം വാർഡിൽ പുതിയതായി നിർമ്മാണം നടത്തി മാർച്ച് മാസത്തിൽ പണി പൂർത്തികരിച്ച കാർഷിക ക്ലിനിക്ക് ഭരണപക്ഷ മുന്നണികളുടെ തർക്കം കാരണം ഉദ്ഘാടനം നടത്താത്ത കാർഷിക ക്ലിനിക്ക് ഉടനെ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ,ധർണ്ണയും നടത്തി .പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കാർഷിക ക്ലീനിക്കിൻ്റെ മുൻപിൽ സമാപിച്ചു തുടർന്ന് നടന്ന ധർണ്ണയിൽ നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഐ ഷൗക്കത്തലി മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു .കോൺഗ്രസ്സ് നേതാക്കളായ വി.കെ.പ്രദീപ് ,രാമൻ നമ്പൂതിരി ,ഇ.എം ബഷീർ എം.കെ ചന്ദ്രൻ ,സി.ടി.ജോസ്, സിദ്ധിഖ് കൊളത്തേക്കാട്ട് ,എം.എ സലിം ,ഷൈൻ നാട്ടിക ,ശിവജി കൈപ്പിളളി ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റോയ് ആൻറണി ,കിരൺ തോമസ് , എന്നിവർ പ്രസംഗിച്ചു. നിസ്സാർ കുമ്മം കണ്ടത്ത് ,കെ .എ ലാസർ ,ഷിബിത സലീഷ് ,ഗീത ദാസ് ,ശ്രീഭ രതീഷ് ,ഉഷ ഉണ്ണികൃഷ്ണൻ, ഉക്രു പുലിക്കോട്ടിൽ ,സുനിൽ വള്ളിയിൽ ,രേണുക റിജു ,അജയൻ പറവത്ത് ,റിജു കണക്കന്തറ, പ്രമോദ് കണിമംഗലത്ത് ,സുഷമ ശ്യാമൾ ദാസ് എന്നിവർ നേതൃത്വം നൽകി മെയ്യ് നാലിന് പഞ്ചായത്ത് ഹാളിൽ സ്വാഗതസംഘം വിളിച്ച് മെയ്യ് 15ന് വൈകീട്ട് 5 മണിക്ക് ബഹു. മന്ത്രിമാരായ പി.പ്രസാദ് ,കെ.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയുമെന്ന് അറിയിച്ചതിനു ശേഷം സി പി ഐ – സി പി ഐ എം തർക്കം മൂലം ഉദ്ഘാടനം മാറ്റി വക്കുകയായിരുന്നു .ഇതു കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും യാതൊരു വിധ ഉത്തരവാദിത്വവും ഭരണ സമിതി കാണിക്കുന്നില്ല. കൃഷി ഓഫീസും ,കാർഷിക ക്ലിനിക്കും അടങ്ങുന്ന ഓഫീസ് തർക്കം തീർത്ത് ഉദ്ഘാടനം നടത്തിയില്ലെങ്കിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തുമെന്ന് യോഗം പറഞ്ഞു പഞ്ചായത്തിൻ്റെ ഓൺ ഫണ്ട് 31 ലക്ഷവും ,ഇൻ്റേണൽ ക്യാപ്പിറ്റൽ 7.5 ലക്ഷവും ,SHM 18 ലക്ഷവും ,RKVY 43 ലക്ഷവും കൂടി ഒരു കോടിയോളം രൂപ ചിലവഴിച്ച നിർമ്മിച്ച കാർഷിക ക്ലിനിക്ക് അനാഥമായി കിടക്കുകയാണ്
