മിടുക്കൻമാർക്കും – മിടുക്കികൾക്കും സൈക്കിൾ സമ്മാനമായി നൽകി
മിടുക്കൻമാർക്കും – മിടുക്കികൾക്കും സൈക്കിൾ സമ്മാനമായി നൽകി
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എൻ്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഈ വർഷം എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ,വിജയിച്ച വിദ്യാർത്ഥികളെയും ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും പെരിങ്ങോട്ടുകര ശ്രീബോധാനന്ദ വായനശാലയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.വാർഡ് മെമ്പർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ ഏ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രതി അനിൽകുമാർ സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീന അനിൽകുമാർ, ആറാം വാർഡ് മെമ്പർ ഷീജ സദാനന്ദൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.സിനിമ ആർട്ടിസ്റ്റ് അർച്ചന ,കഥാകൃത്ത് അഷറഫ് അമ്പയിൽ ,വായനശാല സെക്രട്ടറി പ്രകാശൻ കണ്ടങ്ങത്ത് ,സി ഡി എസ് മെമ്പർ സുഭദ്ര രവി ,കോഡിനേറ്റർ റിജു കണക്കന്തറ എന്നിവർ പ്രസംഗിച്ചു .കരിയർ ഗൈഡൻസ് ക്ലാസ് പ്രൈസൺ മാസ്റ്റർ നയിച്ചു .എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എപ്ലസ് നേടിയ ശ്രീരാഗ് .കെ .എസ് ,സി.എ.അനശ്വര ,അഭിനവ് ബൈജു , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എപ്ലസ് നേടിയ എം.എൻ .ഗായത്രി ,എ .ഡി .സിവിയ, ശ്രീഭദ്ര കൊടപ്പുള്ളി എന്നിവർക്ക് സൈക്കിൾ സമ്മാനമായി നൽകി ,ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ധേയനായ സുൽഫിക്കർ അസീസ് ,യുവ ഡോക്ടർ ഷഹാന ഹമ്മീദ് ഉസ്മാൻ ,ലൈബ്രറേറിയനായി 25 വർഷം പൂർത്തിയാക്കിയ സുഭദ്ര രവി ,ഹരിത കർമ്മസേന അംഗങ്ങളായ രമ മണികണ്ഠൻ ,ലിറ്റ ജോസ് ,കുടുംബശ്രീ 25-ാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ നടത്ത മത്സര വിജയി സിൽജ ജോഷി ,തിരുവാതിര കളി ,കാളക്കളിക്കും സമ്മാനർഹമായവരെയും, എസ് എസ് എൽ സി – പ്ലസ് ടു വിജയിച്ച വാർഡിലെ എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു .കൂട്ടുകാരെ നമുക്കൊത്തുചേരാം ഈ പുളിമരച്ചോട്ടിൽ എന്ന കുട്ടികളുടെ സഹവാസ ക്യാമ്പിൽ പങ്കെടുത്ത നൂറോളം വിദ്യാർത്ഥികൾക്ക് സമ്മാനം കൈമാറി. ശ്രീലക്ഷമി സി.എസ് ,വി ജയ പ്രകാശൻ ,ഗിരിജ കൊടപ്പുള്ളി ,രേണുക റിജു ,സിമി ജോബി ,ഹിമ രജ്ഞിതൻ ,രമ വിശ്വംമ്പരൻ ,സതി രംഗൻ ,ഉഷ എൻ. എസ് ,ഗീത, വത്സല അശോകൻ ,ഷാജു ഞാറ്റു വെട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി