മനം മടുക്കാതെ സതീശൻ പറക്കും…മണപ്പുറം ഫൗണ്ടേഷൻ നൽകിയ മുച്ചക്ര സ്കൂട്ടറിലൂടെ
മനം മടുക്കാതെ സതീശൻ പറക്കും…മണപ്പുറം ഫൗണ്ടേഷൻ നൽകിയ മുച്ചക്ര സ്കൂട്ടറിലൂടെ* .
*മനം മടുക്കാതെ സതീശൻ പറക്കും…മണപ്പുറം ഫൗണ്ടേഷൻ നൽകിയ മുച്ചക്ര സ്കൂട്ടറിലൂടെ** . നാട്ടിക നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരനായ ശ്രീ.സതീശ് സി.എസ്സിന് മണപ്പുറം ഫൗണ്ടേഷൻ ഭിന്നശേഷി സൗഹാർദ്ദ മുച്ചക്ര സ്കൂട്ടർവിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷനിൽ വെച്ച് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ നാട്ടിക എം.എൽ.എ ശ്രീ.സി.സി മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഇ.ഒ ശ്രീ ജോർജ്ജ് ഡി ദാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ശ്രീ ജോർജ് മൊറേലി സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.എസ്.ആർ ഹെഡ് ശ്രീമതി ശില്പ ട്രീസ സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി അറിയിച്ചു. മണപ്പുറം ഫൗണ്ടേഷൻ്റെ ഈ വർഷത്തെ സി എസ് ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി സമർപ്പിച്ചത്.