സുരേഷ് ഗോപി പണിതു നൽകുന്ന നന്മ വീടിന് സൗജന്യ മായി തേപ്പ് നടത്തിതൊഴിലാളികൾ, തൊഴിലാളികൾക്ക് ഭക്ഷണം നൽകി N. S. S. വളന്റിയർമാർ
സുരേഷ് ഗോപി പണിതു നൽകുന്ന നന്മ വീടിന് സൗജന്യ മായി തേപ്പ് നടത്തിതൊഴിലാളികൾ, തൊഴിലാളികൾക്ക് ഭക്ഷണം നൽകി N. S. S. വളന്റിയർമാർ
തൃപ്രയാർ :ബാങ്ക് ജപ്തി യുടെ തീരാ ദുഃഖത്തിലും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലും കഴിഞ്ഞിരുന്ന നാട്ടിക എ. കെ. ജി. കോളനി യിലെ കണ്ണനും കുടുംബത്തിനും വേണ്ടി നാട്ടിക S. N. TRUST സ്കൂളിലെ വിദ്യാർത്ഥി കളോടൊപ്പം നന്മ മരം സുരേഷ് ഗോപി യും ഒത്തു ചേർന്നപ്പോൾ ജപ്തി യും ഒഴിവായി, പുതിയ വീടിനു ള്ള പണിയും തുടങ്ങി. വീടിന്റെ വാർപ് കഴിഞ്ഞു എന്നറിഞ്ഞ നന്മ കൈ മുതലായ ഒരു കൂട്ടം ചെറുപ്പക്കാർ വീടിന്റെ തേപ്പ് സൗജന്യ മായി ചെയ്തു നൽകാമെന്ന് ഏറ്റപ്പോൾ, അതിനു വേണ്ട എം സാൻഡ് ഋഷി എന്ന മെഡിക്കൽ റെപ്പും, സിമന്റ് വേളയിൽ ട്രെഡേഴ്‌സും സ്പോൺസർ ചെയ്തു.തളിക്കുളം സ്വദേശികളായ ശരവണൻ, ഷിജു, രാഗേഷ് എന്നിവർ തേപ്പ് ആരംഭിച്ച ആദ്യ ദിനത്തിൽ വീട്ടിൽ നിന്നും പണി ചെയ്യുന്ന ചേട്ടന്മാർക്കുള്ള ഭക്ഷണപ്പൊതി കളുമായി നാട്ടിക S. N. TRUST ലെ N. S. S വളന്റിയർ മാരായ അ നന്ത കൃഷ്ണനും, ദേവദത്തനും, അ ക്ഷിതും,ശ്രീജിലും, അനാമികയും, അരുണിമയുയൊക്കെ എത്തി കയ്യും മെയ്യും മറന്ന് അവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു നൽകാൻ സഹായിച്ചു. N. S. S. പ്രോഗ്രാം ഓഫീസർ ശലഭ ടീച്ചർ, ബിജെപി മണ്ഡലം പ്രസിഡന്റ് ഹരീഷ് മാഷ്, പൊതു പ്രവർത്തകൻ ജയൻ ബോസ് എന്നിവർ സന്നിഹിതരായിരുന്നു.