ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ പട്ടികജാതിക്കാർക്കെതിരെ അവഗണനയും അവഹേളനവും തുടരുന്നതായി എസ്.സി- എസ്. ടി ഫെഡറേഷൻ ജില്ല കമ്മിറ്റി
തൃപ്രയാർ:അഞ്ചു പതിറ്റാണ്ടായി സി.പി.എം ഭരിക്കുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ പട്ടികജാതിക്കാർക്കെതിരെ അവഗണനയും അവഹേളനവും തുടരുന്നതായി എസ്.സി- എസ്. ടി ഫെഡറേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിൽ പത്താം വാർഡിൽ താമസിക്കുന്ന വിധവയും ഹൃദ്രോഹിയുമായ ചക്കാണ്ടൻ ശ്രീധരന്റെ ഭാര്യ അമ്മിണി യുടെ വീട് പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞു കെട്ടി ജീവിക്കുന്ന ദുരവസ്ഥ യാണ്. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ ,എസ് .സി .പ്രമോട്ടർ എന്നിവരുമായി നേരിട്ടു ബന്ധപ്പെടുകയും ചെയ്തിരുന്നു. .ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ ലിസ്റ്റ് പൂർത്തീകരിച്ചു കഴിഞ്ഞെന്നും ഈ അവസരത്തിൽ അവരെ സഹായിക്കാനോ വീട് അനുവദിക്കാനും നിർവാഹമില്ലെന്നുമാണ് പഞ്ചായത്തധികൃതരിൽ നിന്നും മറുപടി ലഭിച്ചത്. സ്വാർത്ഥതാല്പര്യങ്ങളും പാർട്ടി താൽപര്യങ്ങളും മാത്രം മുൻഗണന നൽകുന്ന ജനപ്രതിനിധികളിൽ നിന്ന് യാതൊരുവിധ ധനസഹായവും ഇങ്ങനെയുള്ള നിർധനരായ കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ഏങ്ങണ്ടിയൂർപഞ്ചായത്തിൽ സംഭവിച്ചിട്ടുള്ളത്. പുതിയതായി പ്രസിഡന്റ് പദവി ഏറ്റെടുത്ത ഗീതു കണ്ണൻ ഈ ജനവിഭാഗങ്ങളുടെ പ്രതിനിധി എന്ന നിലയ്ക്ക് ഞങ്ങളോടൊപ്പം ചേർന്നു ഈ കുടുംബത്തിന്റെ വീടുണ്ടാക്കുന്നതിൽ മറ്റാരെക്കാളും ഉത്തരവാദിത്വവും സഹകരണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഏതെങ്കിലും വിധത്തിൽ സഹായിക്കാതെ നിസ്സഹകരണമാണ് പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളുന്നതെങ്കിൽ ശക്തമായ പ്രതിഷേധം പഞ്ചായത്ത് പടിക്കൽ സംഘടിപ്പിക്കാൻ ഫെഡറേഷൻ നിർബന്ധിതരാകും. വാർത്താ സമ്മേളനത്തിൽ എസ്.സി- എസ്.ടി ജില്ല ചെയർ പേഴ്സൺ അജിത നാരായണൻ,സെക്രട്ടറി നിഷ രാജേഷ് , ട്രഷറർ മോഹനൻ , പരാതിക്കാരി അമ്മിണി ശ്രീധരൻ എന്നിവർ പങ്കെടുത്തു.