ഗ്രാമ വാർത്ത.

നാട്ടിക എംഎൽഎ വിദ്യാഭ്യാസ അവാർഡ്’ വിതരണം ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു

തൃപ്രയാർ : നാട്ടിക നിയോജകമണ്ഡലത്തിൽ പഠന മികവ് പുലർത്തിയ പ്രതിഭകൾക്കുള്ള ‘എംഎൽഎ വിദ്യാഭ്യാസ അവാർഡ്’ വിതരണം  ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സി സി മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , മുൻ മന്ത്രിമാരായ കെ പി രാജേന്ദ്രൻ , അഡ്വ. വി എസ് സുനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി.

2023 വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ലഭിച്ച വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരം നൽകുന്നത്. നാട്ടിക നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച മണ്ഡലത്തിലെ താമസക്കാരായ വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകുന്നത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് , ആസാ ഗ്രൂപ്പ് സി ഇ ഒ യും ചെയർമാനുമായ സി പി സാലിഹ്, ആവണങ്ങാട്ട്കളരി രഘുരാമ പണിക്കർ, ഹൈറിഎച്ച് സി ഇ ഒ സീന പ്രതാപൻ എന്നിവർ വിശിഷ്ട സാന്നിധ്യമായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.സാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close