സൗജന്യ ഔഷധ കഞ്ഞി കിറ്റ് വിതരണവും നടത്തി
ചേർക്കര ദേശം പൗരസമിതി (ആക്ടസ് ചേർക്കര യൂണിറ്റ് )യുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും. സൗജന്യ ഔഷധ കഞ്ഞി കിറ്റ് വിതരണവും നടത്തി ചേർക്കര സ്കൂളിൽ വച്ചു നടന്ന പരിപാടി നാട്ടിക ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ M. R ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി രജനിബാബു. കഞ്ഞി കിറ്റ് വിതരണം നടത്തി. യോഗത്തിൽ co ഓർഡിനേറ്റർ E. N. K. ജ്ഞാനം സ്വാഗതം പറഞ്ഞു സമിതി പ്രസിഡണ്ട്. ശ്രീ വേണുരാജ് അധ്യക്ഷൻ ആയിരുന്നു. ക്യാമ്പിൽ മഴക്കാല രോഗങ്ങളും പ്രധിവിധിയും എന്നാ വിഷയത്തെ കുറിച്ച്. നാട്ടിക ഹെൽത് ഇൻസ്പെക്ടർ ശ്രീ ഹനീഷ് കുമാർ ബോധവകരണ ക്ലാസ്സ് നടത്തി. വാർഡ്. മെമ്പർ ശ്രീമതി ബിന്ദു പ്രദീപ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജൂബി പ്രദീപ്. ട്രഷറർ പ്രഭാത ചന്ദ്രൻ എന്നിവർ സംസാരിച്ചു. പൗരസമിതി സെക്രട്ടറി ശ്രീ ഷാനിൽ നന്ദി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കഞ്ഞി കിറ്റ് വിതരണം ചെയ്തു.