തളിക്കുളത്ത് അക്ഷയ കേന്ദ്രത്തിൽ നവീകരിച്ച ട്രെയിനിംഗ് സെൻ്റർ പ്രവർത്തനം തുടങ്ങി.
തളിക്കുളത്ത് അക്ഷയ കേന്ദ്രത്തിൽ നവീകരിച്ച ട്രെയിനിംഗ് സെൻ്റർ പ്രവർത്തനം തുടങ്ങി. തളിക്കുളം: കേരള സർക്കാറിൻ്റെ ഐ ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന തളിക്കുളം അക്ഷയ കേന്ദ്രത്തിൽ നവീകരിച്ച ട്രെയിനിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.കെ.ഷിജി അധ്യക്ഷത വഹിച്ചു. മാനേജർ പി.എം.ഹുസൈൻ, പി.ബി. സുമയ്യ, അസ്മത്ത് ഹസൻ, കെ.ജി.മിനി, രാജി സജിത്ത് എന്നിവർ പങ്കെടുത്തു. വനിതകൾക്ക് കമ്പ്യൂട്ടർ പരിശീലനവും വിവിധ തൊഴിൽ പരിശീലനങ്ങളായ ടൈലറിംഗ്, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിംഗ്, ഹാൻ്റ് എംബ്രോയ്ഡറി , ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ കോഴ്സുകൾ ചുരുങ്ങിയ ചിലവിൽ പരിശിലിക്കാൻ ട്രെയിനിംഗ് സെൻ്ററിൽ സൗകര്യമുണ്ട്. സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെയും ഞായറാഴ്ച രാവിലെ 9.30 മുതൽ 1.30 വരെയും പരിശിലന കേന്ദ്രം പ്രവർത്തിക്കും. കൂടാതെ അക്ഷയ കേന്ദ്രത്തിൽ ആധാർ, പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ്, പ്രവാസി ക്ഷേമനിധി ഉൾപ്പടെ സർക്കാറിൻ്റെ മുഴുവൻ വകുപ്പുകളുടെ സേവനവും ലഭ്യമാണ്.