വായന ദിന മാസാചരണം – സമാപനം
വായന ദിന മാസാചരണം – സമാപനം നാട്ടിക : നാട്ടിക ഈസ്റ്റ് യു പി വിദ്യാലയത്തിൽ വായന ദിന മാസാചരണം സമാപന പരിപാടി പി.ടി.എ പ്രസിഡന്റ് എം.എസ് സജീഷിന്റെ അധ്യക്ഷതയിൽ നടത്തി. നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ബിന്ദു പ്രദീപ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രധാന അധ്യാപകൻ കെ.ആർ ബൈജു സ്വാഗതം പറഞ്ഞു. മുഖ്യതിഥിയായി എത്തി ചേർന്ന സാഹിത്യകാരി ജ്യോതി ശ്രീനിവാസൻ വിദ്യാലയത്തിന്റെ തനത് പ്രവർത്തനമായ കയ്യെഴുത്ത് മാസിക ‘ തേൻ മൊഴി’ പ്രകാശനം ചെയ്തു. 25 വർഷമായി തളർന്ന് കിടപ്പിലായ ജ്യോതി ശ്രീനിവാസനെ പൊന്നാട അണിയിച്ച് ആദരിച്ചു., ഒരു കുട്ടി ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ‘പദ്ധതിയോടനുബന്ധിച്ച് പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങ് മുൻ പ്രധാന അധ്യാപികയായ ടി.കെ പ്രമീള ടീച്ചർ നിർവ്വഹിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാനവിതരണം ബിന്ദു പ്രദീപും ജ്യോതി ശ്രീനിവാസനും നിർവ്വഹിച്ചു. ജ്യോതി ശ്രീനിവാസൻ രചിച്ച പുസ്തകങ്ങൾ പരിജയപ്പെടുത്തി. 25 വർഷത്തോളമായി തളർന്നു കിടക്കുന്നിട്ടും മനസ് തളർന്നു പോകാതിരിക്കാൻ വേണ്ടി രചിച്ച കവിതകൾ പുസ്തക രൂപത്തിലാക്കിയിരിക്കയാണ് ജ്യോതി . അധ്യാപകരും വിദ്യാർത്ഥികളും പുസ്തകങ്ങൾ വാങ്ങികൊണ്ട് സാഹിത്യകാരിയെ പ്രോത്സാഹിപ്പിച്ചു. തുടർന്നുള്ള ജീവിതത്തിന് താങ്ങായി തീരാൻ നമുക്ക് ഒത്തൊരുമിക്കാം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പൂർവ അധ്യാപിക മീര ടീച്ചർ പ്രകാശനം ചെയ്തു. സുഹാസ് നാട്ടിക, പി.ടി.എ വൈസ് പ്രസിഡന്റ് നീതു അനിൽ, എം. പി.ടി .എ പ്രസിഡന്റ് സൗമ്യ പ്രസൂൺ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യകല ടീച്ചറുടെ നന്ദിയോടെ യോഗം സമാപിച്ചു.