കവിത
കവിത ഇന്നിന്റെ നോവ്…
മണിപ്പൂരിലേക്ക് നോക്കൂ… മാനം കറുത്തിരിക്കുന്നു കാർമേഘം മൂടി കറുത്തതല്ല കരിമ്പുക കൊണ്ട്കറുത്തതാണ്… മനം നൊന്ത്കരയുന്ന മക്കളേ കണ്ടുവോ… മണിമാളികകാണാൻ കൊതിച്ചതല്ല മാനം കവർന്നതിൽ നൊന്തു കരഞ്ഞതാണ് മരണം മാടി വിളിച്ചപ്പോൾ മരണത്തോടൊപ്പം മടിയോടെ പോയവരെയോർത്ത് പൊട്ടിക്കരഞ്ഞതാണ്… പോട്ടേണ്ട നേരത്ത് പൊട്ടാത്തതോക്കുകൾ പൊട്ടിത്തെറിക്കും വളപ്പൊട്ടുകൾ എണ്ണിയെടുത്തു പൊട്ടിച്ചിരിക്കയാണോ… ചോരക്കുഞ്ഞിനെ ഇട്ടേച്ചുപായുന്ന അമ്മയെ പച്ചക്ക് തിന്നുന്ന കാട്ടാളക്കൂട്ടങ്ങൾ ആരുടെ പക്ഷമെന്ന് ഇന്നിനി ആരുചൊല്ലും… എല്ലാം കത്തിയമർന്നപ്പോൾ എരിഞ്ഞമർന്നെന്ന് ആരോ മൊഴിഞ്ഞപ്പോൾ ആരൊക്കെയോ ചോദിക്കുമെന്നോർത്ത് മുതലക്കണ്ണീർ ഒഴുക്കുന്നു എന്നതും സത്യമല്ലേ… അസീസ് എളയോടത്ത് 22 07 2023ഇന്നിന്റെ നോവ്…
മണിപ്പൂരിലേക്ക് നോക്കൂ…
മാനം കറുത്തിരിക്കുന്നു
കാർമേഘം മൂടി കറുത്തതല്ല
കരിമ്പുക കൊണ്ട്കറുത്തതാണ്…
മനം നൊന്ത്കരയുന്ന
മക്കളേ കണ്ടുവോ…
മണിമാളികകാണാൻ കൊതിച്ചതല്ല
മാനം കവർന്നതിൽ
നൊന്തു കരഞ്ഞതാണ്
മരണം മാടി വിളിച്ചപ്പോൾ
മരണത്തോടൊപ്പം
മടിയോടെ പോയവരെയോർത്ത്
പൊട്ടിക്കരഞ്ഞതാണ്…
പോട്ടേണ്ട നേരത്ത് പൊട്ടാത്തതോക്കുകൾ
പൊട്ടിത്തെറിക്കും വളപ്പൊട്ടുകൾ
എണ്ണിയെടുത്തു പൊട്ടിച്ചിരിക്കയാണോ…
ചോരക്കുഞ്ഞിനെ
ഇട്ടേച്ചുപായുന്ന അമ്മയെ
പച്ചക്ക് തിന്നുന്ന കാട്ടാളക്കൂട്ടങ്ങൾ
ആരുടെ പക്ഷമെന്ന് ഇന്നിനി
ആരുചൊല്ലും…
എല്ലാം കത്തിയമർന്നപ്പോൾ
എരിഞ്ഞമർന്നെന്ന് ആരോ മൊഴിഞ്ഞപ്പോൾ
ആരൊക്കെയോ ചോദിക്കുമെന്നോർത്ത്
മുതലക്കണ്ണീർ ഒഴുക്കുന്നു
എന്നതും സത്യമല്ലേ…
അസീസ് എളയോടത്ത്
22 07 2023