നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി കോൺഗ്രസ് നേതാക്കന്മാർക്കെതിരെ കള്ളക്കേസ് എടുത്ത പിണറായി സർക്കാരിനെതിരെ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി തൃപ്രയാർ സെഞ്ചുറി പ്ലാസ പരിസരത്തുനിന്ന് ആരംഭിച്ചപ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മാർച്ച് വലപ്പാട് ചന്തപ്പടിയിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.തുടർന്ന് പ്രവർത്തകർറോഡിലിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡണ്ട് പി ഐ ഷൗക്കത്തലിയുടെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് സി ഒ ജേക്കബ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വി ആർ വിജയൻ . കെ ദിലീപ് കുമാർ .അനിൽ പുളിക്കൽ .നൗഷാദ്ആറ്റുപറമ്പത്ത് .എൻ എസ് അയ്യൂബ് .യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് ഹാഷിം .രാജീവ് അന്തിക്കാട് എന്നിവർ സംസാരിച്ചു ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ മണ്ഡലം പ്രസിഡണ്ട് മാരായ പി എസ് സുൽഫിക്കർ .സി വി ഗിരി . വി കെ മോഹനൻ . എ എൻ സിദ്ധപ്രസാദ് .സി വി വികാസ് .ആന്റോ തുറയൻ.വേണുഗോപാൽ കൊല്ലാറ കോൺഗ്രസ് പോഷക സംഘടന നേതാക്കന്മാർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.