ഗ്രാമ വാർത്ത.
കണ്ടശ്ശാങ്കടവ് ജലോത്സവം ആഗസ്റ്റ് 30ന്

കണ്ടശ്ശാങ്കടവ് ജലോത്സവം – കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ് ട്രോഫി രണ്ടോണ നാളായ ആഗസ്റ്റ് 30ന് നടക്കും. മണലൂർ – വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ടശ്ശാങ്കടവ് വള്ളംകളി സംഘടിപ്പിക്കുന്നത്.
ജലോത്സവത്തോടനുബന്ധിച്ച് വടംവലി, ഗാനമേള, പഞ്ചഗുസ്തി മത്സരം, ചെസ്സ് മത്സരം, ഫുഡ് ഫെസ്റ്റ്, വാട്ടർ ഷോ, നീന്തൽ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും..