അന്തര ഓണം എക്സിബിഷൻ
അന്തര ഓണം എക്സിബിഷൻ.തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ .തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ഉത്ഘാടനം ചെയ്തു. ഗോപിനാഥ് വന്നേരി ആദ്യ വില്പന നടത്തി, ഹാരി മാസ്റ്റർ, ബീന ഹാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്. അനിത ടീച്ചർ ഇ .എ . സുഗതകുമാർ. മറ്റു വിശിഷ്ടാതിഥികളും യോഗത്തിൽ പങ്കെടുത്തു. അന്തരയുടെ വൈവിധ്യങ്ങളായ ഡിസൈനുകളിലുള്ള ഓണക്കോടികളുടെയും വീട്ടിൽ ഉണ്ടാക്കിയ വിവിധതരം അച്ചാറുകളുടെയും കേര, നത്തോലി, കുടുത, ഉണക്ക ചെമ്മീൻ, ബീഫ്, വെളുത്തുള്ളി, നെല്ലിക്ക,വിവിധ ഇനം നാരങ്ങ അച്ചാറുകൾ ഗീർ പശുവിന്റെ നെയ്, ഓണ വിഭവങ്ങളായ ശർക്കര വരട്ടി, ഉപ്പേരി, തിരുവോണം ഗ്രൂപ്പിന്റെ ഉഴുന്നട അവലോസ് പൊടി, തൃപ്രയാർ ഉണ്മ എന്റർപ്രൈസസ് സംരംഭങ്ങളായ വെണ്ണ, പാൽക്കട്ടി, വെളുത്ത എള്ള് എന്നിവ ചേർത്ത പുതു രുചിയാർന്ന മക്കാൻ റോസ്റ്റഡ് മാവാ റസ്ക്ക് വൈ വൈ സ്പെഷ്യൽ മസാല ഡിലൈറ്റ് നൂഡിൽസ് ( ഒന്നെടുത്താൽ ഒന്ന് ഫ്രീ ) എന്നിവയും അന്തര പ്രദർശനത്തിൽ ഉണ്ട് ആഗസ്റ്റ് 20 വൈകിട്ട് 6 മണി വരെ പ്രദർശനം നീണ്ടുനിൽക്കും.ഹാരി മാസ്റ്ററുടെയും, ബീന ഹാരിയുടെയും നേതൃത്വത്തിലാണ്. എക്സിബിഷൻ നടക്കുന്നത്..