വാടാനപ്പള്ളി ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.
വാടാനപ്പള്ളി ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. കാർഷിക മേഖലയിൽ പുത്തൻ ഉണർവേകുക എന്ന ലക്ഷ്യത്തോടുകൂടി ഡിവൈഎഫ്ഐ വാടാനപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തെ വരവേൽക്കാൻ ഒരു ഏക്കർ കൃഷിഭൂമിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് ഉദ്ഘാടനം നാട്ടിക ബ്ലോക്ക് സെക്രട്ടറി പി ആർ നിഖിൽ നിർവഹിക്കുകയും ചെയ്തു. ജോയിൻ സെക്രട്ടറി റെജീനരാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാടാനപ്പള്ളി കർഷകസംഘം സെക്രട്ടറി എം ബി ബിജു, വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഷിജിത്ത് വടുക്കുംചേരി, ഡിവൈഎഫ്ഐ മേഖല വൈസ് പ്രസിഡന്റ് അസീബ അസീസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. രണ്ടാം തവണയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഈ കൃഷിയിടത്തിൽ കൃഷി ഇറക്കുന്നത്.ആദ്യഘട്ടത്തിൽ ചീര കൃഷി നടത്തുകയും അത് വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓണത്തിനോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ ചെണ്ടുമല്ലി കൃഷി ചെയ്യാം എന്ന് തീരുമാനിച്ചത്.ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജോഷി ചാളി പ്പാട്ട്,തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം അരുൺ എല്ലാവർക്കും നന്ദി പറഞ്ഞു.*