തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ കുടുംബ സംഗമവും വാർഷികാഘോഷവും നടത്തി
തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ കുടുംബ സംഗമവും വാർഷികാഘോഷവും നടത്തി
തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ കുടുംബ സംഗമവും വാർഷികാഘോഷവും നടത്തി തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ യുടെ കുടുംബ സംഗമവും പത്തൊമ്പതാം വാർഷിക ആഘോഷങ്ങളും തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ നടത്തി. ടി എൻ പ്രതാപൻ എം.പി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ പ്രസിഡണ്ട് ദേവരാജ് കൊല്ലാറ അധ്യക്ഷത വഹിച്ചു. നാട്ടിക എംഎൽഎ സിസി മുകുന്ദൻ മുഖ്യാതിഥിയായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഒന്നര കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ കഴിഞ്ഞ 19 വർഷക്കാലത്തിനുള്ളിൽ തളിക്കുളത്ത് സംഘടന നടത്തിയതായി സംഘടനയുടെ പ്രഥമ പ്രസിഡണ്ടും രക്ഷാധികാരി കൂടിയായ ഗഫൂർ തളിക്കുളം ആമുഖ പ്രഭാഷണത്തിൽ വിവരിച്ചു m തളിക്കുളത്തെ മുഴുവൻ വിമുക്തഭടന്മാരെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള പാരിതോഷികം കുടുംബ സംഗമത്തിൽ വിതരണം ചെയ്തു. ഇക്കഴിഞ്ഞ എസ്എസ്എൽസി യിൽ നൂറുമേനി വിജയം കരസ്ഥമാക്കിയ തളിക്കുളം ജിവിഎച്ച്എസ്എസ് നുള്ള പുരസ്കാരം എച്ച് എം കെ എ ഫാത്തിമ ഏറ്റുവാങ്ങി. കുടുംബസംഗമം വാർഷികാഘോഷ സ്വാഗതസംഘം കൺവീനർ കെ ആർ വാസൻ, ജോ. കൺവീനർ ടി യു സുഭാഷ് ചന്ദ്രൻ,കോ ർഡിനേറ്റർമാരായ എംവി ബഹുലേയൻ, എ കെ വാസൻ, ശശി വല്ലത്ത്, രത്നാകരൻ, രവി വടക്കൻ, രാമദാസ്, സുരേഷ് പണിക്കശ്ശേരി, എ എസ് കാദർ, പ്രേമൻ വഴിനടയ്ക്കൽ, ധർമ്മൻ മേലേടുത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൊച്ചിൻ റിഥം റോക്സ് ഗാനമേളയും മിമിക്സ് പരേഡും ഫിഗർ ഷോയും അവതരിപ്പിച്ചു.