നവകേരള സദസ്സ് വലപ്പാട് ഗ്രാമ പഞ്ചായത്ത് തല സംഘടകാ സമിതി രൂപീകരിച്ചു.. ഡിസംബർ 5നു നാട്ടിക നിയോജക മണ്ഡലം നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപെട്ട് വലപ്പാട് ഗ്രാമ പഞ്ചായത്ത് സംഘടകാ സമിതി യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് kc പ്രസാദ് ഉത്ഘാടനം നിർവഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത് വഹിച്ച ചടങ്ങിൽ ജില്ല സപ്ലൈ ഓഫീസർ PR ജയചന്ദ്രൻ പദ്ധതി വിശദീകരിച്ചു.. വൈസ് പ്രസിഡന്റ് ജിത്ത് VR, ജനപ്രതിനിധികൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, അസൂത്രണ സമ്മതി അംഗങ്ങൾ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ,അംഗനവാടി വർക്കേഴ്സ്, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തു… പഞ്ചായത്ത് പ്രസിഡന്റ് ചെയര്പേഴ്സൺ ആയും പഞ്ചായത്ത് സെക്രട്ടറി കൺവീനർ ആയും സംഘടാ ക സമിതി രൂപീകരിച്ചു