Uncategorized
തളിക്കുളം പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
തളിക്കുളം പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി ശാലിനി മുഖ്യാതിഥിയായിരുന്നു. ആധുനിക കാലഘട്ടത്തിൽ യോഗ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. അനിത അഭിപ്രായപ്പെട്ടു.
പബ്ലിക് ലൈബ്രറി വനിതാ വിഭാഗം കൺവീനർ ബീന വാസൻ അധ്യക്ഷത വഹിച്ചു. വനിതാവേദി രക്ഷാധികാരി സജു ഹരിദാസ് സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം ആമുഖപ്രഭാഷണം നടത്തി.
തളിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് യോഗ ഇൻസ്ട്രക്ടർ അനു ഇഖ്ബാൽ യോഗ ക്ലാസും പരിശീലനവും നടത്തി.
ഗീതാ വിനോദൻ, ഷീജ ജയാനന്ദൻ, പ്രിയ പത്മരാജ്, നിർമ്മലവാസൻ, മിനി വി. ആർ, സുഹറ ഗഫൂർ, ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
എ കെ വാസൻ, എൻ മഥന മോഹനൻ, കെ ആർ വാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
