Uncategorized
മരണത്തിനപ്പുറം
ജീവിതം മടുത്തല്ല
ഞാൻ മരിച്ചത്
മരണത്തെക്കുറിച്ച് ഞാൻ
ഒരിക്കലും ചിന്തിച്ചിട്ടില്ല
ഇനിയും ജീവിക്കാൻ
ആഗ്രഹമുണ്ടായിരുന്നു
അറിയാതെ എപ്പോഴോ
നീയെന്നിലേക്ക് കടന്നു വന്നു
ആഗ്രഹങ്ങൾ ഒരുപാട്
ബാക്കിയായിരുന്നു
പ്രശസ്തിയുടെ കൊടുമുടിയിൽ
നിൽക്കുന്നതും,
പലരും ആരാധനയോടെ
നോക്കുന്നതും,
എന്റെ കഴിവുകളെ കുറിച്ച്
നിങ്ങൾ വാതോരാതെ
സംസാരിക്കുന്നതും,
ഞാൻ സ്വപ്നം കണ്ടിരുന്നു
അതിനു വേണ്ടിയുള്ള എന്റെ
ശ്രമങ്ങൾ വെറുതെയായില്ലേ
കാണാൻ ആഗ്രഹിച്ച
സ്ഥലങ്ങളും,
കഴിക്കാൻ മോഹിച്ച
ഭക്ഷണവും,
പാടാൻ കൊതിച്ച പാട്ടും,
കേൾക്കാൻ കൊതിച്ച നാദവും,
ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളും
ബാക്കിയാക്കി ഞാൻ
യാത്രയായില്ലേ
എന്തിനായിരുന്നു ഞാൻ
മരിച്ചത്
എന്റെ ആഗ്രഹങ്ങൾ
പൂർത്തീകരിക്കുമോ
മരണത്തിനപ്പുറം
എനിക്കൊരു ജീവിതമുണ്ടോ
വിനീത വിനേഷ്