Uncategorized
നീയും ഞാനും
ഞാൻ നിന്നിലേക്ക്
അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ
നീ എന്നിൽ നിന്നും
അകന്നു പോയി
എന്തിനെന്നറിയാതെ
ഞാൻ എന്റെ വഴിയിലൂടെ
യാത്ര തുടർന്നു
കാലം ഇന്ന് നിന്നെ
എന്നിലേക്ക് എത്തിച്ചു
ഉള്ളിൽ ചിരിച്ചു കൊണ്ട്
ഞാനും, നീയും
ഒന്നായ് ഒഴുകാൻ
തുടങ്ങിയിരിക്കുന്നു
ആ ഒഴുക്കിന്റെ ഗതി
അവസാനിക്കുമ്പോൾ
നമ്മൾ വീണ്ടും
ഇരുവഴികളായ് പിരിയും
കാരണം നമ്മൾ
ഒന്നായ് ഒഴുകേണ്ടവർ അല്ല
അറിയാതെ ഒരു വഴിയിലൂടെ
ഒഴുകാൻ വിധിക്കപ്പെട്ടവർ
മാത്രമായിരുന്നു
വിനീത വിനേഷ്