പഴുവിൽ. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം സിനിമാതാരം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.കാനാടി കുട്ടിച്ചാത്തൻകാവ് ഡോ വിഷ്ണു ഭാരതീയ സ്വാമികൾ വിശിഷ്ടാതിഥിയായി.വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ശശീന്ദ്രനാഥ്, ഇൻ്റലിജൻസ് ഡിവൈഎസ്പി വി.കെ.രാജു, അന്തിക്കാട് എസ് എച്ച് ഒ ദാസ് സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കൽ, സെക്രട്ടറി ഇ.പി.സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേം ദാസ് ,ഓസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.കാരുണ്യോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം പാവ വീട് എന്ന നാടകം അവതരിപ്പിച്ചു. വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നവം: 14 വൈകിട്ട് 5 മണിക്ക് പത്മശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും