ഇന്ത്യക്ക് ഫലസ്തീൻ ജനതയുടെ വികാരം ഉൾകൊള്ളാൻ കഴിയാത്തത് ഖേദകരം.പി എൻ. ഗോപീ കൃഷ്ണൻ..
ഗാസയിൽ മനുഷ്യ കുരുതി നടത്തുന്നവർക്ക് ഇന്ത്യ പിന്തുണ നൽകുന്നത് രാജ്യം ഇത് വരെ പുലർത്തിപ്പോന്നപാരമ്പര്യത്തിനെതിരെണെന്ന് എഴുത്തുകാരൻ പി. എൻ. ഗോപീ കൃഷ്ണൻ.
ഗാസയിൽ നടക്കുന്നത് യുദ്ധമല്ല ഏകപക്ഷീയമായ മനുഷ്യക്കുരുതിയാണ്.
ഫലസ്തീൻ ഐക്യ ദാർഢ്യ സമിതി നാട്ടിക മേഖല കമ്മിറ്റി തളിക്കുളത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യ ദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു ആദ്ദേഹം..
ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഈ മനുഷ്യക്കുരുതിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ലോകത്തെ പലഭാഗത്തും ആ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത് ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യ റാലികൾ നടത്തുന്നത് ഭരണവർഗം തിരിച്ചറിയണം.
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും മുൻ പ്രധാന മന്ത്രിമാരും എന്നും ഫലസ്തീനൊപ്പമാണ് നിന്നിട്ടുള്ളത്.
അമേരിക്കയുടെ സാമ്രാജ്വത്വ പിന്തുണയോടെ ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന കൂട്ടക്കുരുതി നിർത്തുവാൻ വേണ്ട ഇടപെടൽ നടത്താൻ ഇന്ത്യക്ക് നേരത്തെ കഴിഞ്ഞിരുന്നു.
ശിരസ്സ് പിളരുന്ന വേദനകൾക്കിടയിലും ജനിച്ച മണ്ണിന് വേണ്ടി
പോരാടുന്ന
ഫലസ്തീൻ മക്കളോട് ഐക്യ ദാർഢ്യപ്പെ ടുകയാണ് നാം ചെയ്യേണ്ടത്..
ഒന്നുകിൽ പിറന്ന നാടിന് സ്വാതന്ത്രം
അല്ലെങ്കിൽ ധീര രക്തസാക്ഷിത്വം..
അതാണ് ഫലസ്തീൻ ജനതയുടെ മനസ്സ്..
എത്ര സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തം വീണ മണ്ണാണ് നമ്മുടെ ഇന്ത്യയുടേത്.
ധീര രക്തസാക്ഷികളുടെ ജീവൻ ബലി കൊടുത്താണ്
ഇന്ത്യ സ്വാതന്ത്രം
നേടിയത്.
അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഫലസ്തീൻ ജനതയുടെ വികാരം ഉൾകൊള്ളാൻ ആകണം.
ഇസ്ലാമോ ഫോബിയ തലക്ക് പിടിച്ച ചിലർ
അധിനിവേശ വിരുദ്ധ കൂട്ടായ്മകളും
കളമശ്ശേരി ബോംബ് സ്ഫോടനം പോലും മത വിദ്വേഷ പ്രചരണത്തിന് വിഷയമാക്കുന്ന കാലുഷ്യത്തിന്റെ
വർത്തമാന കാലത്താണ് നാം ജീവിക്കുന്നത്..
സത്യത്തോടൊപ്പം നിലകൊള്ളുകയാണ് നമ്മുടെ കടമ.
അദ്ദേഹം കൂട്ടിച്ചേർത്തു..
എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി..
സ്വാഗത സംഘം ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത
വഹിച്ചു..
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ,
എം. കെ.മുഹമ്മദ് ഹുസൈൻ,പി. പി. മുസ്തഫ മുസ്ലിയാർ, അബ്ദുൾ റഷീദ് മദനി, അബ്ദുൽ ലത്തീഫ് അസ്ഗ രി, പി. എച്ച്. സൈനുദ്ധീൻ,
കബീർ ഫൈസി ചെറുക്കോട്, തയ്യിബ് ചേറ്റുവ, ഷംനാസ് ഷെരിഫ്, തഖ് യുദ്ധീൻയമാനി തങ്ങൾ,പി.കെ.അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു..