ഗ്രാമ വാർത്ത.
കുട്ടിക്കൊരു വീട് തറക്കല്ലിട്ടു
കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കുട്ടിക്ക് ഒരു വീട് തറക്കല്ലിട്ടു. എടതിരിഞ്ഞി എച്ച്ഡിപി സമാജം വിദ്യാർത്ഥിനിക്കാണ് വീട് നിർമ്മിച്ച നൽകുന്നത്. വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ തറക്കല്ലിടൽ നിർവഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ താജുദ്ദീൻ സ്വാഗതം ആശംസിച്ചു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എ കരിം പദ്ധതി വിശദീകരണം നടത്തി. എൽ സി സെക്രട്ടറി രാമാനന്ദൻ, പിടിഎ പ്രസിഡണ്ട് സി.എ സുധൻ, കെ എസ് ടി എ ജോയിന്റ് സെക്രട്ടറി ടി.എസ് സജീവൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ദീപ ആന്റണി, മിനി വേലായുധൻ,ബി പി സി കെ.ആർ സത്യപാലൻ, ജില്ലാ പ്രസിഡന്റ് ബി.സജീവ്, അധ്യാപിക സ്മിത, സുനന്ദ ഉണ്ണികൃഷ്ണൻ, വിദ്യ സജയൻ, എൻജിനീയർ സബീഷ് എന്നിവർ സംസാരിച്ചു.