Uncategorized

അതിദരിദ്രര്‍ക്കുള്ള മാസംതോറുമുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ ”ടുഗെതർ ഫോർ തൃശ്ശൂർ” ക്യാമ്പയിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര്യ വിഭാഗത്തിൽ പെട്ട 10 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
ചടങ്ങ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ശാന്തി ഭാസി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റ.കമ്മിറ്റിചെയര്മാന്‍ സബിത്ത് എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍ സ്വാഗതം ആശംസിച്ചു. സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്‍സണ്‍മാരായ രന്യ ബിനീഷ് , സുലേഖ ജമാലു , വാര്‍ഡ് മെമ്പര്‍ മാരായ മഞ്ജു പ്രേംലാല്‍, ശ്രീകല ദേവാനന്ദ്, സുജിത്ത് എം.എസ് , നൌഫല്‍ വലിയത്ത് , വി.ഇ.ഒ ശരത്ത് കുമാര്‍, സുമ പഞ്ചായത്ത് അസി.സെക്രട്ടറി ടെസ്സി എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യകിറ്റുകൾ സ്പോൺസർ ചെയ്ത മദാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജ്മെന്‍റിനും പ്രിന്‍സിപ്പല്‍ സെയ്തു മുഹമ്മദ് കെ .എ അവര്‍കള്‍ക്കും ഗ്രാമപഞ്ചായത്തിന്റെ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

തൃശ്ശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ടുഗെതർ ഫോർ തൃശ്ശൂരിന്റെ” ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10 അതിദരിദ്ര കുടുംബങ്ങൾക്ക് മാസംതോറും കൈത്താങ്ങാകാൻ MADAR ഇംഗ്ലീഷ് SCHOOL മുന്നോട്ട് വന്നിരിക്കുകയാണ്. സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷ്യക്കിറ്റുകൾ എല്ലാ മാസവും കുടുംബങ്ങൾക്ക് എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close