പിണറായി വിജയൻ കേന്ദ്രസർക്കാരിന്റെ ചാരൻ :ആർഎംപിഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ സന്തോഷ് ടി.എൽ.സന്തോഷ്
വൈദ്യുതി ചാർജ് വർധനവിനെതിരെ ആർഎംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ആർഎംപിഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജനങ്ങളെ കൊള്ളയടിക്കുന്നതിനു വേണ്ടിയാണെന്നും, പിണറായി വിജയൻ സർക്കാരിന്റെ വഞ്ചനാപരമായ നയങ്ങളുടെ ഭാഗമായാണ് റെഗുലേറ്ററി കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും ടി.എൽ സന്തോഷ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അദാനിക്കും അംബാനിക്കും വേണ്ടി പവർ ഹൈവേ ഉണ്ടാക്കി വലിയ കൊള്ള നടത്തുവാൻ സൗകര്യം ചെയ്തു കൊടുക്കുകയാണ്. ദീർഘകാല കാരാറുകൾ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷൻ കരാറുകളുടെ ഇരട്ടി തുകക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടാക്കി. സർക്കാരാണ് അതിനു വഴിയൊരുക്കിയത്. കേന്ദ്ര സർക്കാർ നിബന്ധനയനുസരിച്ച് ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൂടുതൽ കാണിച്ച് അതനുസരിച്ച് വൈദ്യുതി വില കൂട്ടുന്നു. ബിൽ തിയ്യതി കണക്കുകൂട്ടി സാധാരണക്കാരന്റെ ഫൂസ് ഊരുന്ന കെ.എസ്.ഇ.ബി വൻകിടക്കാരുടെ 3000 കോടി കുടിശിക പിരിക്കാതെയാണ് നഷ്ടം കാണിക്കുന്നത്. ജനങ്ങളിൽ നിന്ന് ഇതെല്ലാം ഈടാക്കുന്ന കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർഎംപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. പ്രിയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി രഞ്ജിത്ത്, എൻ.എ.സഫീർ പ്രതിഷേധ ധർണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ടി.വി.ഷൈൻ സ്വാഗതവും ഇ.വി.എസ് സ്മിത്ത് യോഗത്തിൽ നന്ദിയും പറഞ്ഞു.
സഖാക്കൾ കെ.ആർ.പ്രസന്നൻ, പി.ബി. രഘുനാഥൻ, വി.ബി. സജിത, പി.ബി. മുഹമ്മദ് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.