Uncategorized
വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഒരുമനയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ബിന്ദു ചന്ദ്രന്‍, പത്താം വാര്‍ഡ് മെമ്പര്‍ കെ.എച്ച്. കയ്യുമ്മു എന്നിവരാണ് രാവിലെ മുതല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. ദേശീയപാത നിര്‍മ്മാണത്തിന് വേണ്ടി കുഴിയെടുക്കുമ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാണ്. പൈപ്പ് ശരിയാക്കുന്നത് വരെ മേഖലയില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. കായലുകളും തോടുകളും നിറഞ്ഞ ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മാത്രമാണ് ഏക ആശ്രയം. വാട്ടര്‍ അതോറിറ്റി കരാറുകാര്‍ സ്ഥലത്തെത്തി പൈപ്പ് ശരിയാക്കുമ്പോഴേക്കും അടുത്ത സ്ഥലത്ത് വീണ്ടും പൊട്ടും. റോഡ് നിര്‍മ്മാണ കരാറുകാര്‍ കൃത്യമായി പണം നല്‍കാത്തതിനാല്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ തിരിഞ്ഞുനോക
