സി എസ് എം സെൻട്രൽ സ്കൂളിൽ “ടുഗെതർ ഫോർ തൃശ്ശൂർ” ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി
ഇടശ്ശേരി: “ടുഗെതർ ഫോർ തൃശ്ശൂർ” എന്ന പദ്ധതിയുടെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് അതിദരിദ്ര കുടുംബങ്ങൾക്ക് കൈത്താങ്ങായി സി എസ് എം സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഐ സജിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഡോ.എം. ദിനേഷ് ബാബു അധ്യക്ഷനായിരുന്നു. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.അനിത, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ബുഷറ, വികസന കാര്യസമിതി ചെയർമാൻ ശ്രീ.മെഹബൂബ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. കല ടീച്ചർ, പഞ്ചായത്തംഗങ്ങളായ ശ്രീ.സിങ്ങ് വാലത്ത്, ശ്രീമതി.വിനയ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ശ്രീ.പീതാംബരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സി എസ് എം സെക്രട്ടറി ശ്രീ.സി.എം നൗഷാദ് സ്വാഗതവും, വൈസ് പ്രിൻസിപ്പൾ ശ്രീമതി. നദീറ ജാബിർ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങൾ കിറ്റ് ഏറ്റുവാങ്ങി.