Uncategorized
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മറ്റിയുടെ സത്യാഗ്രഹ സമരം. പെൻഷൻ കുടിശ്ശിക , ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ നൽകുക, മെഡി സെപ് അപാകതകൾ പരിഹരിക്കുക, സ്റ്റാറ്റൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക – തുടങ്ങി 10 ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നവംബർ 8 ന് KSSPU സംസ്ഥാന കമ്മറ്റി അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് തളിക്കുളം ബ്ലോക്ക് കമ്മറ്റി തൃപ്രയാർ സിവിൽ സ്റ്റേഷൻ പരിസരത്ത് സത്യാഗ്രഹ സമരം നടത്തി. KSSPU ജില്ലാ പ്രസിഡണ്ട് ശ്രീ E. V. ദശരഥൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. KSSPU തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫ.എം.വി. മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പർ ധർമ്മപാലൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ശ്രീ B.N. ജയാനന്ദൻ, 8 ഷറർ T.K. ഹരിദാസ്, വിമല ടീച്ചർ, കൗസല്യ ടീച്ചർ, പ്രസന്ന ടീച്ചർ, ലതിക ടീച്ചർ, വിജയ ലക്ഷമി ടീച്ചർ, ഡോ.സുഭാഷിണി ടീച്ചർ, NAPസുരേഷ്കുമാർ, N.K. പ്രകാശൻ, ഗണേഷ് മാസ്റ്റർ, രഘു മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, Nk. ലോഹിതാക്ഷൻ, അബ്ദുൽ ജലാൽ, V. B. രഘു ,കനകലത ടീച്ചർ, T.R. കേശവൻ, ശ്രീ ഉന്മേഷ്, N.K. വിജയകുമാർ, മുരളീധരൻ മാസ്റ്റർ, റീത്ത ടീച്ചർ, ജോസ് മാസ്റ്റർ, അജിതകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
