നാട്ടിക സെന്റർ അടിപ്പാത
ജനകീയ സമര സമിതിക്കൊപ്പം ഏതറ്റം വരെയും പോകും
-T N പ്രതാപൻ M P
തൃപ്രയാർ: നാട്ടിക സെന്റർ അടിപ്പാത ജനകീയ സമര സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻ
ശ്രീ T N പ്രതാപൻ M P ഉദ്ഘാടനം ചെയ്തു.
M P ക്കുള്ള നിവേദനം
M L A C C മുകുന്ദൻ അവർകളുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും, ജനകീയ സമര സമിതി ഭാരവാഹികളും ചേർന്ന് നൽകി. നവംബർ 20ന് ഹൈവേ പ്രൊജക്റ്റ് ഡയറക്ടറേയും, ജില്ലാ
കളക്ടറെയും സ്ഥലം സന്ദർശിക്കുവാൻ കൊണ്ട് വരുമെന്നും M P ഉറപ്പ് നൽകി.സമരത്തിന്റെ വിജയത്തിനായി ഏതറ്റം വരെയും കൂടെ ഉണ്ടാകുമെന്നും M P ഉറപ്പ് നൽകി.മുഖ്യ സാന്നിധ്യം
C C മുകുന്ദൻ M L A അവർകളും, ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ P M അഹമദ് അവർകൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K C പ്രസാദ് എന്നിവർ ഈ സമരത്തിന്റെ വിജയത്തിനായി എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു.നാട്ടിക സെന്റർ അടിപ്പാത ജനകീയ സമര സമിതിയുടെ സമര പ്രഖ്യാപന പ്രമേയം കോഡിനേറ്റർ ശ്രീ C K സുഹാസ് അവതരിപ്പിച്ചു. യോഗത്തിൽ സമര സമിതി ചെയർമാൻ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ M R ദിനേശൻ ആദ്യക്ഷത വഹിക്കുകയും, ജനറൽ കൺവീനർ ശ്രീ അനിൽ പുള്ളിക്കൽ സ്വാഗതം പറയുകയും, വർക്കിംഗ് ചെയർമാൻ ശ്രീ A K ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.നാട്ടിക ഗ്രാമ പഞ്ചായത്ത് അംഗങ്ങളും
സ്കൂൾ,കോളേജ് വിദ്യാർത്ഥികളും,പൗരപ്രമുഖരും, വ്യാപാരി വ്യവസായി പ്രതിനിധികളും ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളും കൺവെൻഷനിൽ ജനകീയ സമരത്തിന് ഐക്ക്യധാർട്യം പ്രഖ്യാപിച്ചു.