Uncategorized

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആലപ്പാടും സംയുക്തമായി ആയുഷ്മാൻ ഭവ ആരോഗ്യമേള സംഘടിപ്പിച്ചു

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആലപ്പാടും സംയുക്തമായി ആയുഷ്മാൻ ഭവ പദ്ധതി പ്രകാരം 2023 നവംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യമേള സംഘടിപ്പിക്കുന്നു.

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മികച്ച ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഈ മേള ലക്ഷ്യം വെക്കുന്നു.

    ജനറൽ മെഡിസിൻ, ജനറൽ സർജറി,സ്ത്രീ രോഗ വിഭാഗം,നേത്രരോഗ വിഭാഗം, ത്വക്ക് രോഗനിർണയം, എന്നീ വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടാതെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം എന്നിവയുടെ പരിശോധന വിളർച്ച രോഗനിർണയം, കുട്ടികൾക്കുള്ള RBSK സ്ക്രീനിങ്,ABHA ആയുഷ്മാൻ ഐഡി ഉണ്ടാക്കൽ,HIV പരിശോധന അവയവദാനസമ്മതപത്രം ഓൺലൈനിൽ സമർപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭ്യമാണ്.

    തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്,ദേശീയ ആരോഗ്യ ദൗത്യം തൃശ്ശൂർ,അമല മെഡിക്കൽ കോളേജ് തൃശ്ശൂർ തുടങ്ങിയവർ ഈ മേളയുമായി സഹകരിക്കുന്നു.ബഹു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സിന്ധു ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തിന്   ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ ശശിധരൻ മേള ഉദ്ഘാടനം ചെയ്യതു. അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ സിനത്ത്മുഹമ്മദാലി സ്വാഗതവും ആലപ്പാട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് Dr മിനി പി എം നന്ദിയും പറഞ്ഞു.ചാഴുർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് മോഹൻദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. ചെയർമാൻ രജനി തിലകൻ, ബ്ലോക്ക്‌ മെമ്പർമാരായ സി ആർ രമേഷ്, സീന അനിൽകുമാർ, പി എസ് നജീബ്, ടി ബി മായ, ചാഴുർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വിനീതബെന്നി, പുഷ്പ ടി വി എന്നിവർ സംസാരിച്ചു
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close