Uncategorized
ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ആൻസി സോജന് ജീവകാരുണ്യ സംഘടനയായ സ്നേഹത്തണലിന്റെ സ്നേഹാദരം

ജീവകാരുണ്യ രംഗത്ത് ശ്രദ്ദേയമായ പ്രവർത്തനം കാഴ്ച്ച വെച്ച സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റാണ് ഇന്ത്യയുടെ അഭിമാനതാരം ആൻസിക്ക് ജന്മനാട്ടിൽ സ്വീകരണമൊരുക്കിയത്.
കഷ്ടതകൾക്കിടയിലും മണപ്പുറത്തിന്റെ മണൽത്തരികളിലൂടെ കിതച്ചും, കുതിച്ചും നേടിയ ഈ വെള്ളിത്തിളക്കത്തിന് മാറ്റുകൂട്ടിയെന്ന് ട്രസ്റ്റ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
6.63 മീറ്റർ ചാടിയാണ് ചൈനയിലെ ഹാങ്ചൗവിൽ നാട്ടികയുടെ മുദ്ര പതിപ്പിച്ചത്. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ വി.സി, ജനറൽ സെക്രട്ടറി എം.എ സലിം, രക്ഷാധികാരി അശോകൻ കെ.സി, ട്രഷറർ ഹഫ്സത്ത് പി.സി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് ടി.വി, ജേ: സെകട്ടറി ഷൺമുഖരാജ് മാസ്റ്റർ, ബാബു കുന്നുങ്ങൽ, ഷാജു വലിയകത്ത്, പ്രേംലാൽ പി.ആർ, എ.എൻ.ജി ജെയ്ക്കോ മാസ്റ്റർ. മെഹബൂബ് എ.എം, നസീർ പി.എം തുടങ്ങിയവർ സംസാരിച്ചു